കൊല്ലം. ആയൂരിൽ വൃദ്ധമാതാവിനെ വിറകുകൊള്ളി കൊണ്ട് മകൻ ക്രൂരമായി മർദിച്ചു. മർദനത്തിൽ 68 കാരിയുടെ കൈക്കും ദേഹത്ത്തും മുറിവേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.
ആയൂർ തേവന്നൂർ ചരുവിള പുത്തൻ വീട്ടിൽ ദേവകി(68)യെയാണ് മകൻ മനോജ് ഇന്നലെ രാത്രി മർദിച്ചത്.
മദ്യപിച്ചെത്തിയ മനോജ് വീട്ടിൽ ആഹാരം വെച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് വിറകുകൊള്ളി കൊണ്ട് അതിക്രൂരമായി മാതാവിനെ മർദ്ദിക്കുകയുംമുടിയിൽ പിടിച്ചു നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തത്.
സംഭവമറിഞ്ഞചടയമംഗലം പോലീസ് വീട്ടിലെത്തി മനോജിനെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിലെ പ്രതിയായിരുന്നു അറസ്റ്റിലായ മനോജ്.