കൊല്ലം. ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് സ്വർണമോഷണം.
പുലിയില ഭഗവാൻ മുക്ക് തെക്കടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണo നടന്നത് . കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയിലാണ് കൊല്ലം പുലിയില ഭഗവാൻ മുക്ക് തെക്കടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ കതക് പൂർണ്ണമായും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ മാലയും സ്വർണ്ണ പൊട്ടുമടക്കം രണ്ടു പവൻ സ്വർണ്ണം മോഷണം പോയതായി ഭാരവാഹികൾ പറഞ്ഞു.
സമീപത്തെ ഓഫീസിന്റെ കതക് കുത്തിതുറന്ന് മേശയിൽ ഉണ്ടായിരുന്ന പണവും കവർന്നിട്ടുണ്ട്.രണ്ട് വർഷം മുമ്പ് അമ്പലത്തിൽ നിന്ന ചന്ദന മരവും മോഷ്ടാക്കൾ മുറിച്ച് കടത്തിയിരുന്നു. ഒരു വർഷം മുമ്പ് ക്ഷേത്രത്തിലെ മേശ കുത്തി തുറന്ന് 10000 രൂപയും അപഹരിച്ചു. ഈ കേസുകളിലെ പ്രതികളെയും കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പുതിയ മോഷ്ണം കൂടി ഉണ്ടാകുന്നത്.സംഭവത്തിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.