കിഡ്നിമാറ്റിവെയ്ക്കാൻ ഷമീർ കുന്നമംഗലം ധനസഹായം കൈമാറി

Advertisement

ശാസ്താംകോട്ട: ഇരു വ്യക്കകളും മാറ്റിവെയ്ക്കുന്നതിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൈനാഗപ്പള്ളി, കടപ്പ, കുമ്പളയിൽ കോളനിയിൽ നയന താരക്ക് കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കുന്നമംഗലം 3 ലക്ഷം രൂപ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ വഴി ചികിത്സാ സഹായ സമിതി നൽകിയ നിവേദനം പരിഗണിച്ചാണ് തുക നൽകിയത് .

പാലക്കാട്, വലാപുഴയിൽ ഒരു വയസ് പ്രായമുള്ള അനസ് മോൻ എന്ന രോഗിയുടെ ചികിത്സക്കായി ചെയ്തവീഡിയോ വഴി പിരിഞ്ഞ് കിട്ടിയ രണ്ട് കോടി മുപ്പത്തി അഞ്ച് ലക്ഷം രൂപ അനസ് മോൻ സർജറിക്ക് ഒരു ദിവസം മുമ്പ് മരണപ്പെട്ടതിനാൽ അനസ് മോന് ചികിത്സക്ക് നൽകിയതിൻ്റെ ബാക്കി മറ്റ് 200 രോഗികൾക്കായി വിവിധ സ്ഥലങ്ങിൽ വെച്ച് വീതിച്ചു് നൽകുകയായിരുന്നു.

ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ് .ഷെരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകർ ഷെമീർ കുന്നമംഗലം ധനസഹായം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, രാജി രാമചന്ദ്രൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് വിദ്യാരംഭം ജയകമാർ, ജീവകാരുണ്യ പ്രവർത്തകരായ ഉല്ലാസ് കോവൂർ ,തൊടിയൂർ ഷഹനാസ്, ജലാൽ സിത്താര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹനൻ, ബിജി ,ഷാജി ചിറക്കുമേൽ,ലാലി ബാബു, മനാഫ് മൈനാഗപ്പള്ളി, സജിമോൻ,ഷിജ് നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement