കുന്നത്തൂർ പാലത്തിൽ നിന്നും യുവതി കല്ലടയാറ്റിൽ ചാടിയതായി അഭ്യൂഹം

Advertisement

കുന്നത്തൂർ :കുന്നത്തൂർ പാലത്തിൽ നിന്നും യുവതി കല്ലടയാറ്റിൽ ചാടിയതായി അഭ്യൂഹം.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് യുവതി കല്ലടയാറ്റിൽ ചാടിയത് കണ്ടതായി ഇതു വഴി പോയ ബൈക്ക് യാത്രികർ
ശാസ്താംകോട്ട പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മടങ്ങി.എന്നാൽ യുവതി പാലത്തിന്റെ കൈവരിക്ക് സമീപത്തുകൂടി അസമയത്ത് നടന്നു പോകുന്നത് കണ്ടതായും പിന്നീട് നോക്കിയപ്പോൾ കണ്ടില്ലെന്നും തരത്തിലുള്ള വാർത്തയും പ്രചരിക്കുകയുണ്ടായി.

വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഫയർഫോഴ്സ് ഇന്ന് (ബുധൻ) പരിശോധനയ്ക്ക് എത്തിയില്ല.അതിനിടെ കൊല്ലത്തു നിന്നും ഇന്നലെ മുതൽ കാണാതായ തയ്യൽ തൊഴിലാളിയായിരിക്കാം കുന്നത്തൂർ പാലത്തിൽ നിന്നും ചാടിയതെന്ന വാർത്തയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.