ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവം ആവേശഭരിതം, എഴുന്നള്ളത്ത് ഭക്തി സാന്ദ്രം. കോവിഡിന്റെ ഇടവേളക്കുശേഷം വന്ന ഉല്‍സവം നാടിന്റെ പൂര്‍ണപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു.

വൈകിട്ട മൂന്നുമുതല്‍ വിവിധ കരകളില്‍നിന്നുള്ള ഉരുപ്പടികളുടെ എഴുന്നള്ളത്ത് തുടങ്ങി. ഒട്ടാകെ 68ഉരുപ്പടികളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവ ക്ഷേത്രത്തിലെത്തിയപ്പോള്‍ സായന്തനമായി.




എഴുന്നള്ളത്തും പിന്നീട് തിരിച്ചെഴുന്നള്ളത്തും നടന്നു. പതിനായിരങ്ങള്‍ കെട്ടുകാഴ്ചക്ക് സാക്ഷികളായി.
എന്നാല്‍ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഗതാഗതം തടഞ്ഞത് ഒട്ടേറെപ്പേര്‍ക്ക് ഉല്‍സവം കാണുന്നതിന് തടസമായി