കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ വാര്‍ഷിക പൊങ്കാല വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കും. രാവിലെ 10ന് ക്ഷേത്രമേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി ശ്രീകോവിലില്‍ നിന്ന് ഭദ്രദീപം തെളിച്ച് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരും. 41 ദിവസമായി ക്ഷേത്രത്തില്‍ താമസിച്ച് വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ മഞ്ഞനീരാട്ട് നടത്തും.
മുന്‍വര്‍ഷങ്ങളിലെ പോലേ പ്ലാസ്റ്റിക് ഒഴിവാക്കി ഹരിതചട്ടം പാലിച്ചാണ് ഇത്തവണയും പൊങ്കാല നടക്കുക. ഇത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8.30ന് വില്‍പ്പാട്ട്, 11.30ന് പടുക്ക സമര്‍പ്പണം, 12ന് കുരുതി പുഷ്പാഞ്ജലി, ഏഴിന് ഭക്തിഗാനസുധ,12ന് പടപ്പ് പൂജ. എട്ടിന് വൈകീട്ട് 5.30 ന് സമൂഹ സാരസ്വതയജ്ഞം, രാത്രി ഏഴിന് ഭക്തിഗാനസുധ,9ന് രാവിലെ 10ന് നാമജപലഹരി, രാത്രി ഏഴിന് ഭജന, 10.30ന് യോഗീശ്വര പൂജ. 10ന് രാവിലെ ഏഴിന് പാല്‍ക്കുടം എഴുന്നള്ളത്ത്, 10ന് പൊങ്കാല, വൈകീട്ട് അഞ്ചിന് കൊച്ചുപ്ലാമൂട് മുനീശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നും ശക്തികുംഭം എഴുന്നള്ളത്ത്, വൈകീട്ട് ആറിന് കര്‍ണാട്ടിക് സംഗീത കച്ചേരി, രാത്രി 9.30ന് കഥകളി, പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണം.കുരുതിക്ക് ശേഷം 13ന് ക്ഷേത്രം തുറക്കും.
പൊങ്കാലയുടെ നടത്തിപ്പിനായി കൊല്ലം നഗരത്തില്‍ 50 ബ്ലോക്കുകളായി തിരിച്ച് 300 പുരുഷന്‍മാരെയും 200 സ്ത്രീകളെയും സന്നദ്ധ പ്രവര്‍ത്തകരായി ചുമതലപ്പെടുത്തും.
പൊങ്കാല കിറ്റ് ക്ഷേത്രത്തില്‍ നിന്നും ഭക്തര്‍ക്ക് വാങ്ങാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹന്‍, സെക്രട്ടറി എന്‍.എസ് ഗിരീഷ്ബാബു, കണ്‍വീനര്‍ ഡി.ശിവപ്രസാദ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.