കരുനാഗപ്പള്ളി. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം ഇന്‍ഷൂറന്‍സ് ടാക്‌സ് എന്നിവയുടെ കാലാവധി കഴിഞ്ഞും ഉപയോഗിക്കുന്നു എന്നതരത്തില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കെഎല്‍ 01 എയു 1218 എന്ന വാഹനം ഇന്‍ഷൂറന്‍സ് ടാക്‌സ് മുതലായവ കാലാവധി കഴിഞ്ഞും ഉപയോഗിക്കുന്നു എന്നാണ് സമൂഹമാധ്യമത്തില്‍ വന്ന ആക്ഷേപം. ഇതിന്റെ ഇന്‍ഷൂറന്‍സ് 28-1-2023ല്‍ തീരുന്നതിന് മുമ്പ് 24-1-2023ല്‍ സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും ഇന്‍ഷുറന്‍സ് പുതുക്കിയെന്ന് ജോയിന്റ് ആര്‍ടിഒ എം അനില്‍കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനത്തിന് ടാക്‌സ് ഒടുക്കേണ്ടതില്ല. അനാവശ്യപ്രചരണത്തിനെതിരെ നിയമ നടപടിസ്വീകരിക്കുമെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു