ശാസ്താംകോട്ട : ശൂരനാട്ട് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച
സ്കൂൾ ജീവനക്കാരൻ ഒളിവിൽ.ശൂരനാട് തെക്ക് പതാരം സ്വദേശിയായ അജയൻ പിള്ള(44) ആറ് മാസം മുമ്പ് സ്കൂളിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.പതാരത്ത് ട്യൂട്ടോറിയൽ കോളേജ് നടത്തുന്ന ഇയ്യാൾ മുമ്പും നിരവധി തവണ സമാനരീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു.രാത്രികാല ട്യൂഷൻ ക്ലാസ്സുകൾ വച്ച ശേഷമാണ് വിദ്യാർത്ഥിനികളെ ശല്യം ചെയ്തിരുന്നതത്രേ.ഇതു സംബന്ധിച്ച്
അജയൻ പിള്ളയ്ക്കെതിരെ ശിശുക്ഷേമ സമിതിയിൽ നിന്നടക്കം അന്വേഷണം നടന്നിരുന്നു.പിതാക്കന്മാർ നാട്ടിലില്ലാത്ത കുട്ടികളുടെ അമ്മമാരെ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതും ഇയ്യാളുടെ മറ്റൊരു വിനോദമായിരുന്നുവത്രേ.രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പീഡന പരാതികൾ ഒരുക്കി തീർക്കുകയായിരുന്നു വത്രേ.അതിനിടെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ശൂരനാട് പോലീസ്
കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.