കൊല്ലം. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‌റ് ആയി കുന്നത്തൂര്‍ ഡിവിഷന്‍ അംഗം ഡോ.പി കെ ഗോപന്‍ സ്ഥാനമേല്‍ക്കും. നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്.എൽ ഡി എഫിലെ ധാരണ പ്രകാരം സിപിഐയിലെ സാം കെ സാനിയൽ രാജിവെച്ച സ്ഥാനത്തേക്ക് സിപിഎമ്മിന്റെ അംഗം പ്രസിഡന്റായി എത്തും. കുന്നത്തൂരിൽ നിന്നുള്ള അംഗമായ പി കെ ഗോപനാകും പ്രസിഡന്റ് ആവുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായി. നാല് അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല..
മൈനാഗപ്പള്ളി സ്വദേശിയായ പി കെ ഗോപന്‍ സിപിഎം കുന്നത്തൂര്‍ താലൂക്ക് സെക്രട്ടറിയായിരുന്നു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു മൈനാഗപ്പള്ളി പഞ്ചായത്ത് അംഗം ബ്‌ളോക്ക് പഞ്ചായത്ത് അംഗം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു,കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. സാഹിത്യം,പ്രഭാഷണം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയന്‍.
നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. 11ന് മുമ്പ് പി.കെ.ഗോപൻ സത്യവാചകം ചൊല്ലി അധികാരമേൽക്കും