അമ്മ മരിച്ച് നാലാം ദിവസം മകനും മരിച്ചു

Advertisement

ശൂരനാട്: അമ്മ മരിച്ച് നാലാം ദിവസം മകനും മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി തുഷാന്ത് ഭവനത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഈശ്വരിയമ്മ (89), മകൻ

ആനയടി ശരത്ത് ഭവനത്തിൽ ശശിധരൻ പിള്ള (68) എന്നിവരാണ് മരിച്ചത്. നാലിന് രാവിലെ ഈശ്വരിയമ്മയും എട്ടിന് വൈകിട്ട് ശശിധരൻ പിള്ളയും മരിച്ചു. ഇരുവരും പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് മരിച്ചത്.

 ശശിധരൻ പിള്ളയുടെ ഭാര്യ: കൃഷ്ണ കുമാരിയമ്മ. മക്കൾ: ശരത്ത് കുമാർ, ശ്യാംകുമാർ. മരുമക്കൾ: അഞ്ജു മോൾ, കാവ്യ. സഞ്ചയനം 16-ന് രാവിലെ എട്ടിന്.