പത്താം ക്ലാസുകാരി കായലിൽ ചാടി

Advertisement

കരുനാഗപ്പള്ളി. പത്താം ക്ലാസ് പരീക്ഷകഴിഞ്ഞ് വന്ന പെൺകുട്ടി കായലിൽ ചാടി. ഇന്നലെ ഉച്ചക്ക് 12 മണിയോടു കൂടിയാണ് വിദ്ധ്യാർത്ഥിനി വള്ളിക്കാവ് അമ്യത സേതു പാലത്തിന് വടക്കുവശം ടി എസ് കനാലിലേക്ക് ചാടിയത്.

കായലിൽ ചാടുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന അമൃത എഞ്ചിനിയറിങ്ങ് കോളേജിലെ വിദ്ധ്യാർത്ഥികൾ പെൺകുട്ടിയെ രക്ഷപെടുത്തുക ആയിരുന്നു. ക്ലാപ്പന ഷൺമുഖവിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്ധ്യാർത്ഥി ആയിരുന്നു. ഓച്ചിറയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിദ്ധ്യാർത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട്.