ശാസ്താംകോട്ടയിൽ ചുവട് ദ്രവിച്ച മരം കടയ്ക്ക് മുകളിലേക്ക് പിഴുതു വീണു

Advertisement

ശാസ്താംകോട്ട : ചുവട് ദ്രവിച്ച മരം ഫിൽട്ടർ ഹൗസിന് സമീപമുള്ള കടയ്ക്ക് മുകളിലേക്ക് വീണു.ആർക്കും പരിക്കില്ല.റോഡരികിൽ നിന്ന മരം വെള്ളിയാഴ്ച വൈകിട്ടാണ് വീണത്.ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിൽ നിന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട്
നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല ഇതേ സ്ഥലത്ത് തന്നെ മുമ്പും സമാനമായ രീതിയിൽ മരങ്ങൾ പിഴുതു വീണിട്ടുണ്ട്. തണല്‍ മരമായി വച്ചു പിടിപ്പിച്ചത് ദുര്‍ബലമായ മരമാണെന്ന വിരോധാഭാസമുണ്ട്. പല അപകടങ്ങളും തലനാരിഴക്കാണ് ഒഴിവായത്. ഇത്തരം മരങ്ങള്‍ നിരവധി ഇനിയുമുണ്ട്.