മഅദനി:ഐക്യദാർഢ്യ റാലിയും മനുഷ്യാവകാശ സമ്മേളനവും ശനിയാഴ്ച ആഞ്ഞിലിമൂട്ടിൽ

Advertisement

ശാസ്താംകോട്ട : ഗുരുതരാവസ്ഥയിൽ ബാംഗ്ലൂരിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശറാലിയും സമ്മേളനവും ശനി വൈകിട്ട് നാലിന് ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ നടക്കും.വൈകിട്ട് മൂന്നിന് അൻവാർശ്ശേരിയിൽ നടക്കുന്ന പ്രാർത്ഥന സംഗമത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.തുടർന്ന് ‘ജന്മനാട് മഅദനിക്കൊപ്പം’ എന്ന ക്യാപ്ഷനിൽ നടക്കുന്ന ഐക്യദാർഢ്യ റാലി അൻവാർശ്ശേരിയിൽ നിന്നും ആരംഭിച്ച് ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ സമാപിക്കും.

വൈകിട്ട് 5ന്
ആഞ്ഞിലിമൂട്ടിൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ,സി.ആർ മഹേഷ് എംഎൽഎ,സുജിത്ത് വിജയൻ പിള്ള എംഎൽഎ,അഡ്വ.സോമപ്രസാദ്, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി,പി.എം.എസ്.ഏ ആറ്റക്കോയ തങ്ങൾ,പനവൂർ നവാസ് മന്നാനി,പി.കെ മുഹമ്മദ് ബാദുഷ സഖാഫി,മൈലക്കാട് ഷാ,കാരാളി ഇ.കെ സുലൈമാൻ ദാരിമി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസർ ഷാഫി,സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അഹമ്മദ് യാസീൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്,ഉല്ലാസ് കോവൂർ, ഗോപി കൃഷ്ണൻ,കുറ്റിയിൽ ഷാനവാസ്,പിഡിപി മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ്,അർഷദ് മന്നാനി തുടങ്ങിയവർ പങ്കെടുക്കും.

അതീവ ഗുരുതമായ ആരോഗ്യ സ്ഥിതിയിലാണ് അബ്ദുൾ നാസർ മഅദനി ഉള്ളത്.കാര്യമായ ഒരു ചികിത്സയും അദ്ദേഹത്തിന് നിലവിൽ ലഭിക്കുന്നില്ല.ജാമ്യവസ്ഥയിൽ ഇളവ് ലഭിച്ച് കേരളത്തിലേക്ക് എത്തിയെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുവാൻ ആവശ്യമായ ചികിത്സ സാധ്യമാക്കാൻ കഴിയൂ. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടൽ സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനും മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ജന്മനാടിന്റെ പ്രതിഷേധവും എന്ന നിലയിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. മഅദനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള റാലിയിലും സമ്മേളനത്തിലും മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Advertisement