മോഷണശ്രമം തമിഴ്‌നാട് സ്വദേശിനി പിടിയില്‍

Advertisement

കരുനാഗപ്പള്ളി.കരുനാഗപ്പള്ളിയില്‍ ബസില്‍ മോഷണശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിയായ യുവതി പോലീസ് പിടിയില്‍. തമിഴ്‌നാട് തെങ്കാശി ജില്ലയില്‍ തെങ്കാശി റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന മഹാലിംഗത്തിന്റെ ഭാര്യ ശാന്തി(39) യെ ആണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിക്ക് കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് മോഷണ ശ്രമം അരങ്ങേറിയത്. ബസിലെ യാത്രക്കാരിയായിരുന്ന വടക്കുംതല സ്വദേശി നിജയുടെ ബാഗില്‍ സുക്ഷിച്ചിരുന്ന പണം കവര്‍ച്ചചെയ്തു എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹയാത്രികര്‍ കാണുകയും ഉടന്‍തന്നെ പോലീസില്‍ അറിയിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു.വി എസ്.ഐ കലാധരന്‍പിളള, സിപിഒ ഉഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.