യുഡിഎഫ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

Advertisement

പുനലൂർ:യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും ഐഎൻടിയുസി നേതാവുമായ എ എ ബഷീർ ഹൃദയാഘാതം മൂലം മരണപ്പെട്ടു ആലഞ്ചേരി മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി ദീർഘകാലം മായി പ്രവർത്തിച്ചു വരികയായിരുന്നു ജമാഅത്തിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെ വെള്ളിയാഴ്ച വൈകിട്ട് ജമാഅത്തിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻതന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല കലാലയരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തകത്ത് എത്തിയ വ്യക്തിയായിരുന്നു ബഷീർ പുനലൂർ എസ് എൻ കോളേജിലെ കെഎസ്‌യു യൂണിയൻ ചെയർമാനായി പൊതുപ്രവർത്തനം ആരംഭിച്ച ബഷീർ പിന്നീട് ദീർഘകാലം പ്രവാസ ജീവിതവും നയിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ബഷീർ വീണ്ടും പൊതുപ്രവർത്തന രംഗത്ത് സജീവമായി. സംസ്കാരം ശനിയാഴ്ച ആലഞ്ചേരി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും ഭാര്യ, സഫിയ, മക്കൾ. ആദിയ, നാദിയ. മരുമക്കൾ. ഷിഹാസ്, റിസ്വാൻ. ബഷീറിന്റെ മൃതദേഹം പൊതുദർശനത്തിനായി ചെമ്മന്തൂരിലുള്ള സ്വവസതിയിൽ വച്ചിരിക്കുന്നു