ശ്രീകോവിലിലേക്ക് കയറാന്‍ ശ്രമിച്ച ഭക്തനെ തടഞ്ഞതിന് ആക്രമണം; പ്രതി പിടിയില്‍

Advertisement

കൊല്ലം.ശ്രീകോവിലിലേക്കുള്ള പ്രവേശനം തടഞ്ഞതിന് ആക്രമണം നടത്തിയ തമിഴ്നാട് സ്വദേശി പോലീസ് പിടിയില്‍. നാഗര്‍കോവില്‍, പുണ്യ നഗര്‍ സ്വാമിനാഥന്‍ മകന്‍ യേശുരാജന്‍ (38) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 10 ന് ആനന്ദവല്ലേശ്വരം കടക്കോല്‍ ശ്രീകൃഷണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്ന പ്രതി ദര്‍ശനം നടത്തിയ ശേഷം ശ്രീകോവിലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ക്ഷേത്ര ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശി വെങ്കിട രമണ ഹോള്ള ഇയാളെ തടഞ്ഞു. ഇതിന്‍റെ വിരോധത്തില്‍ പ്രതി ക്ഷേത്ര പൂജക്കായി ഉപയോഗിക്കുന്ന പാത്രവും എണ്ണപാത്രം തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും ഉപയോഗിച്ച് വെങ്കിട രമണയെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. യേശുരാജന്‍ കൊലപാതക കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷെഫീക്ക് എസ്.ഐ അനീഷ്, ലത്തീഫ് എസ്.സിപിഒ അനില്‍, ദീപു, സെബാസ്റ്റ്യന്‍ സിപിഒ പ്രമോദ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement