കരുനാഗപ്പള്ളി.
കരുനാഗപ്പള്ളിതാലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും വനിതാ സ്വയം സഹായ സംഘങ്ങളുടെയും ബാലസമാജങ്ങളുടെയും അദ്ധ്യാത്മിക പഠന കേന്ദ്രങ്ങളുടെയും ഹ്യൂമൻ റിസോഴ്സ് സെല്ലുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കർമ്മപരിപാടികൾ ആലോചിച്ചു തീരുമാനിക്കുന്നതിനും വിവിധ തലത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും താലൂക്ക് തല കരയോഗ പ്രവർത്തക സമ്മേളനം കരുനാഗപ്പള്ളി തേവർക്കാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിയൻ വൈസ് പ്രസിഡൻ്റ് റ്റി. സത്യവ്രതൻപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: എൻ .വി അയ്യപ്പൻപിള്ള ഉദ്ഘാടനം നിർവഹിച്ചു, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭ മെമ്പർമാർ, യൂണിയൻ്റെ കീഴിലുള്ള 153 കരയോഗങ്ങളിലെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ, ഇലക്ടറൽ റോൾ മെമ്പർ, എം എസ് എസ് കോ- ഓർഡിനേറ്റേഴ്സ് യൂണിയൻ സ്റ്റാഫ് അംഗങ്ങൾ, ,വനിതാ സമാജം പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വിവിധ സ്വയം സഹായ സംഘങ്ങളുടെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു