കൊട്ടാരക്കര: നെടുവത്തൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി. 16ന് വൈകിട്ട് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ-ബ്‌ളോക്ക്-ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
44 ലക്ഷം രൂപയുടേതാണ് പദ്ധതി. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. 2020 നവംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങി. ഇപ്പോഴാണ് പൂര്‍ത്തിയായത്. വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോര്‍, പൊതുജനങ്ങള്‍ക്കുള്ള വിശ്രമ സ്ഥലം, ടോയ്ലറ്റ്, ഡൈനിംഗ് ഏരിയ, പാര്‍ക്കിംഗ്, ചുറ്റുമതില്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.