കൊട്ടാരക്കര. കരീപ്ര തളവൂർ കോണം , പാട്ടുപുരയ്‌ക്കൽ എലായിൽ നെൽകൃഷിക്കു വേണ്ടി നിർമിച്ചിരുന്ന വെള്ളാപ്പള്ളി ഭാഗത്തെ ബണ്ടാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തത്. 75 ഏക്കർ നെൽ കൃഷി ചെയ്യുന്ന തളവൂർകോണം കൃഷിയിടങ്ങളിൽ വെള്ളം കയറ്റാനുള്ള ഏക മാർഗ്ഗമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്.
നെല്ല് പൂത്തു തുടങ്ങിയതോടെ കടുത്ത വേനലിൽ കൃഷിയിടം വരണ്ടു ഉണങ്ങി നെൽ ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ നിരവധി പരാതികൾ നൽകിയാണ് കാനൽ തുറപ്പിച്ചത് . കാനൽ വെള്ളം തുറന്നതോടെ തോട്ടിൽ വെള്ളം എത്തി ബണ്ട് വഴി വയലിലേക്ക് വെള്ളം കയറ്റി വളവും ഇട്ട് തുടങ്ങിയതോടെ ബണ്ട് തകർത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നെൽ ചെടികളിൽ കതിര് വന്ന സമയമായതിനാൽ കൃഷിയിടങ്ങളിൽ വെള്ളം ആവശ്യമാണെന്ന് കർഷകർ പറയുന്നു. തളവൂർ കോണം പാട്ടു പുരയ്ക്കൽ ഏലയിലെ നെൽ കൃഷിക്കെതിരെ കാല കാലങ്ങളായി സാമൂഹ്യ വിരുദ്ധ ആക്രമണങ്ങൾ കൂടി കൂടി വരുന്നതായി കർഷകർ ആരോപിക്കുന്നു. നെൽ പാടങ്ങളിൽ കുപ്പി ചില്ല് പൊട്ടിച്ചിടുക, ബണ്ട് തകർക്കുക എന്നിവയാണ് സാമൂഹ്യ വിരുദ്ധരുടെ ചെയ്തികൾ. സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എലായിൽ കൃഷി ചെയ്യുന്ന 71 കർഷകരുടെയും ആവശ്യം. ഇത് സംബന്ധിച്ച് കൃഷി, പഞ്ചായത്ത്,ഉന്നത അധികൃതർക്ക് കർഷക കൂട്ടായ്മ പരാതി നൽകി കഴിഞ്ഞു. എഴുകോൺ പോലീസ് സ്ഥലതെത്തി ബണ്ടു തകർത്ത സ്ഥലം സന്ദർശിച്ചു