ഗുരുതരക്രമക്കേട്,സിപിഐ സംഘടനാ നേതാവിന്റെ റേഷൻകട ലൈസൻസ് സസ്പെന്‍ഡു ചെയ്തു, സപ്ളൈ ഓഫീസറെ തലസ്ഥാനത്തേക്കു വിളിപ്പിച്ചു, നടപടിക്കെന്ന് സൂചന

Advertisement

കൊല്ലം.ഗുരുതരക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഐ സംഘടനാ നേതാവിന്റെ റേഷൻകടയുടെ ലൈസൻസ് സസ്പെന്റഡ് ചെയ്തു.

സപ്ളൈഓഫീസറെ മന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയെന്നും നടപടി ഉണ്ടായേക്കുമെന്നും സൂചന
കുന്നത്തൂർ താലൂക്കിലെ പോരുവഴി ഇടക്കാട് 21 നമ്പർ റേഷൻ കടയ്ക്ക് എതിരെയാണ് നടപടി.
കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ (പി .ജി രാഘവന്‍പിള്ള )ലൈസൻസിയായുള്ള കടയാണ് സസ്പെൻഡ് ചെയ്തത്.കടയിൽ 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
താലൂക്ക് സപ്ലൈസ് ഓഫീസർ സുജ ടി യുടെ നേതൃത്വത്തിലായിരുന്നു നടപടി.സംസ്ഥാന ഭക്ഷ്യകമ്മീഷനും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻ കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ചെയർമാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലെ ഓഫിസർ സുജ ഭക്ഷ്യ കമ്മിഷൻ റേഷനിംഗ് ഇൻസ്പെക്ടർ ഹരി എന്നീവരുടെ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കില്‍ വൻ തോതിൽ ഭക്ഷ്യധാന്യങളുടെ കുറവ് കണ്ടെത്തുകയായിരുന്നു.