കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ പാവുമ്പ വില്ലേജിൽ പാവുമ്പ ചുരുളിയിൽ വൻ തീപിടിത്തം, ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കും, 3
മണിക്കും ഇടയ്ക്ക് രണ്ട് തവണയാണ് തീപിടുത്തം ഉണ്ടായത് സ്വകാര്യ വ്യക്തിയുടെ അക്കേഷ്യ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്, മരത്തിൻ്റെ ഇല കൂനകൂടി ഉണങ്ങിക്കിടന്നതിൽ ആരോ അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നോ മദ്യപാമാർ മനഃപ്പൂർവ്വം തീയിട്ടതാകാം എന്ന് കരുതുന്നു, കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു, പാവുമ്പ വില്ലേജ് ഓഫീസർ ലൈല, കരുനാഗപ്പള്ളി ഫയർഫോഴ്സ് ഓഫീസർ ബിനു, ഗ്രാമപഞ്ചായത്ത് അംഗം ബിജു ചുരുളി എന്നിവരുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് തീയണക്കാൻ കഴിഞ്ഞത്, വീണ്ടും തീ പടരുവാനുള്ള സാധ്യത പ്രദേശത്ത് നിലനിൽക്കുകയാണ്