കൊല്ലം . സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കിയത് കൊല്ലം കോർപ്പറേഷനെന്ന് മേയർ പ്രസന്നാ ഏണസ്റ്റ്.കരാറില്‍ മാറ്റം വന്നതുകൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് സോണ്‍ട മാറ്റിയത്.സോണ്‍ടയെ ഒഴിവാക്കിയത് നന്നായെന്ന് ഇപ്പോൾ ബോധ്യമായെന്നും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സോൺട ഇൻഫോടെക്കിൻ്റെ ഈ വാദം തള്ളിയാണ് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രംഗത്ത് വന്നത്.സോൺട 25 % തുകയാണ് മുൻകൂട്ടി ആവശ്യപ്പെട്ടത്. കരാറുമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ ഒഴിവാക്കുകയായിരുന്നുവെന്ന് മേയർ.
ആവശ്യപ്പെട്ട ഡിപ്പോസിറ്റ് തുക നൽകാൻ ആവില്ലെന്നായിരുന്നു സോൺടയുടെ നിലപാടെന്നും മേയർ പറഞ്ഞു.സോണ്‍യെ ഒഴിവാക്കിയത് നന്നായെന്ന് ഇപ്പോൾ ബോധ്യമായെന്നും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കാനാണ് നീക്കാനാണ് 2018 ൽ കൊല്ലം കോർപ്പറേഷനെ സോണ്‍ട സമീപിച്ചത്.
കൊല്ലത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സോണ്‍ട മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയെന്നാണ് മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഇതിനെ തള്ളുന്നതാണ് മേയറുടെ വെളിപ്പെടുത്തല്‍