ശതാബ്ദി ആഘോഷിക്കുന്ന മൈനാഗപ്പള്ളി ശ്രീ ചിത്തിരവിലാസം ഗവ: എൽപി സ്കൂളിൻ്റെ വാർഷികാഘോഷം ആരവം 2023 നടത്തി

Advertisement

ശതാബ്ദി ആഘോഷിക്കുന്ന മൈനാഗപ്പള്ളി ശ്രീ ചിത്തിരവിലാസം ഗവ: എൽപി സ്കൂളിൻ്റെ വാർഷികാഘോഷം ആരവം 2023 വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.

പൂർവ്വ വിദ്യാർത്ഥി ശാസ്ത്രി ഭവൻ വിഷ്ണുവും കലാകാരന്മാരും അണിചേർന്ന കേളികൊട്ടോടെ പരിപാടികൾ ആരംഭിച്ചു’,കുട്ടികളുടെ ആരോഗ്യം എന്ന വിഷയത്തെ അധികരിച്ച് പൂർവ്വ വിദ്യാർത്ഥിയും ആയുർവേദ സ്പെഷ്യലിസ്റ്റുമായ ഡോ: അശ്വതി ക്ലാസ് നയിച്ചു.

പിറന്നാൾ പുസ്തക പദ്ധതിയുടെ സമാപനം പൂർവ്വ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽകുമാർ നിർവഹിച്ചു. തൻ്റെ സാഹിത്യരചനകളെ (ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി ചരിത്രവഴികളിലൂടെ, ലഹരി കൊണ്ട് മുറിവേറ്റ വൻ്റെ കുമ്പസാരം,പ്രഭാഷണകലയുടെ വചന വഴികൾ) അദ്ദേഹം കൂട്ടികൾക്കായി പരിചയപ്പെടുത്തി.

‘ ‘മികവുകൾ പടവുകൾ’ വാർത്താ ചിത്രങ്ങളുടെ പ്രദർശനവും പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വിപണനമേള ‘സ്കൂളങ്ങാടി’ യുടെ ഉദ്ഘാടനം ടെലിഫിലിം – സിനിമാ നടൻ മക്കു മൈനാഗപ്പള്ളി നിർവഹിച്ചു.

സാംസ്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി എം സെയ്ദ് ഉദ്ഘാടനം ചെയ്തു.

എസ് എം സി ചെയർമാൻ ജെ പി ജയലാൽ അദ്ധ്യക്ഷനായിരുന്നു

ഗ്രാമ പഞ്ചായത്ത് അംഗം ആർ ബിജുകുമാർ സ്വാഗതം ആശംസിച്ചു

ദേശീയ നാടകോത്സവത്തിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികളായ പി കെ രവി, എസ് രൂപേഷ് എന്നിവർക്ക്
ശ്രീ പി എം സെയ്ദ് ഉപഹാരങ്ങൾ നൽകി.

സ്കൂൾ പ്രവൃത്തന റിപ്പോർട്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത അവതരിപ്പിച്ചു

അനാഥാലയങ്ങൾക്കുള്ള സഹായ പദ്ധതി കാരുണ്യം 2023 പരിപാടിയിലൂടെ സമാഹരിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കാർമൽ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി ഫാദർ മനോജിന് ഗ്രാമപഞ്ചായത്ത് അംഗം ബിജുകുമാർ കൈമാറി.

സ്വാതന്ത്ര്യസമര സേനാനി മാധവൻ ശാസ്ത്രി എൻഡോവ്മെൻ്റ് ജില്ലാ പഞ്ചായത്ത് വികസന കാര്യ അധ്യക്ഷൻ അനിൽ എസ് കല്ലേലിഭാഗം നാലാം ക്ലാസ് വിദ്യാർത്ഥി നാനൻ തിരുവാണ്ടയ്ക്ക് കൈമാറി.

വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സേതുലക്ഷ്മി ഉപഹാരങ്ങൾ നല്കി.

കലോത്സവ വിജയികളായ വിദ്യാർത്ഥികളെ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻ ഷാജി ചിറയ്ക്കു മേൽ ആദരിച്ചു.

ശാസ്ത്രോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തംഗം അനന്ദു ഭാസി സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ അൻസർ ഷാഫി, ചിത്തിര വിലാസം യു പി സ്കൂൾ മാനേജർ കല്ലട ഗിരീഷ്, പി റ്റി എ പ്രസിഡൻറ് ഷിജുകുമാർ,എസ് എസി വൈസ് ചെയർമാൻ അബ്ദുൾ സമദ്, സുരേഷ് ചാമവിള,
ഹർഷദ് മന്നാനി എന്നിവർ ആശംസകൾ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി പ്രിയ പി കുമാർ നന്ദി പറഞ്ഞു.

ചെറു ധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷാചരണത്തിൻ്റെ ഭാഗമായി ധാന്യ പ്രദർശനവും, വിവിധ ഉല്പന്നങ്ങളുടെ വിപണനവും വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും പങ്കാളികളാക്കി സംഘടിപ്പി കലാപരിപാടി ‘ചിത്തിരക്കിലുക്ക’
ത്തിൽ പ്രധാനമന്ത്രിയുടെ ബാലപ്രതിഭാ പുരസ്കാര ജേതാവ് ആദിത്യ സുരേഷ് മുഖ്യ അതിഥിയായി.

ശ്രീ:ആദിത്യ സുരേഷിനും രക്ഷാകർത്താക്കൾക്കുമുള്ള സ്നേഹോപഹാരം സ്കൂൾ അദ്ധ്യാപകരല്ലാം ചേർന്ന് കൈമാറി തുടർന്ന് വിദ്യാർത്ഥികളുടെ എയിറോബാക്സ്, ഫാഷൻ ഷൊ, ഒപ്പന, ഡാൻസ്, കരാട്ടെ പ്രദർശനം
, ദഫ് മുട്ട്, ഗാനമേള, രക്ഷാകർത്താക്കളുടെ ഗാനമേള എന്നിവ സംഘടിപ്പിച്ചു.

ദേശീയ ഗാനാലാപനത്തോടെ ആരവം 2023 ന് സമപനമായി പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷാകർത്താക്കളുടെയും നല്ല പങ്കാളിത്തം സ്കൂൾ വാർഷികാഘോഷത്തെ അക്ഷരാർത്ഥത്തിൽ ഗ്രാമത്തിൻ്റെ ഉത്സവമാക്കി തീർത്തു

Advertisement