മാനാമ്പുഴ പെരുമന ഏലായിൽ
ഏത്തവാഴയും പച്ചക്കറിയും നശിപ്പിച്ചതായി പരാതി

Advertisement

കുന്നത്തൂർ : മാനാമ്പുഴ പെരുമന വടക്കത്തിൽ കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം 2-ാം വാർഡ് പ്രസിഡന്റ് മുരളീധരൻ പിള്ളയുടെ പെരുമന ഏലയിൽ കൃഷി ചെയ്തിരുന്ന ഏത്തവാഴ,വെള്ളരി, പാവൽ,ചീനി എന്നിവ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി.രാത്രിയുടെ മറവിൽ വെട്ടി നശിപ്പിക്കുകയായിരുന്നു.
ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

കൃഷി നശിപ്പിച്ച സാമൂഹിക വിരുദ്ധരെ എത്രയും വേഗം അറസ്റ്റു ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റ്റി.എ സുരേഷ് കുമാർ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കുന്നത്തൂർ പ്രസാദ്,എസ്.മുകുന്ദൻ പിള്ള,സി.എസ് സുരേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.