വീട്ടമ്മ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവിനെ വീട്ടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി

Advertisement

ഓയൂര്‍. പൂയപ്പള്ളിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചസംഭവത്തിൽ ഭർത്താവ് പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജു (57) വിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഭാര്യ അന്നമ്മയെ (52) കൊലപ്പെടുത്തിയതായാണ് കേസ്.

2022 മെയ് പത്തിനായിരുന്നു കേസിനാസ്പദമായസംഭവം. വൈകീട്ട് ആറിന് തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മെയ്18ന് രാവിലെയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും കൊട്ടാരക്കര ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു. അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയായിരുന്നു ബിജു. പൂയപ്പള്ളി ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അന്നമ്മ നൽകിയ മൊഴി അവരുടെ പക്കൽ നിന്ന് കൈയബദ്ധം പറ്റിയെന്നായിരുന്നു.

എന്നാൽ, ആശുപത്രിയിൽ പരിചരിക്കാൻ നിന്ന സഹോദരിമാരോട് ദേഹത്ത് ഭർത്താവ് ബിജു പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പറഞ്ഞിരുന്നു.

സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസ്സുള്ള ചെറുമകനും ബിജുവിന്‍റെ ഓട്ടോയിൽ കൊല്ലം ക്ഷേമനിധി ഓഫിസിൽ പോയി. മടങ്ങിവരുന്നതിനിടെ, ഇയാൾ മദ്യം വാങ്ങി. വീട്ടിലെത്തിയശേഷം വൈകീട്ട് അഞ്ചരയോടെ മഴ ചാറിയതിനെത്തുടർന്ന് വീടിന്‍റെ ടെറസിൽ കിടന്ന തുണി എടുത്തു കൊണ്ടുവന്ന അന്നമ്മയുടെ കാലിൽ നിന്ന് ചളി ചവിട്ടുപടിയിൽ പറ്റി. ഇത് ഉടൻ കഴുകാൻ പറഞ്ഞ് ബിജു ബഹളമുണ്ടാക്കി. കുറച്ചുനേരം കിടന്നിട്ട് ചളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാൽ, അപ്പോൾതന്നെ ചളി കഴുകിക്കളയണമെന്ന് വഴക്കുണ്ടാക്കിയ ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ പോയി പെട്രോൾ വാങ്ങിക്കൊണ്ടുവന്നു. ഈ സമയം കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുഎന്ന് കണ്ടെത്തി ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്ന ബിജുവിനെതിരെ പോലീസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്. മദ്യത്തോടൊപ്പം വിഷം ഉള്ളിൽ ച്ചെന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൂയപ്പള്ളി സി. ഐ.ബിജു എസ് ടി, എസ്. ഐ. അഭിലാഷ് എന്നിവരുടെ നേതൃത്തിലുള പോലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. സംസ്കാരം ബുധൻ ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാപള്ളിയിൽ. മക്കൾ: കൃപ, കരുണ,