വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ആൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി . യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. കരുനാഗപ്പള്ളി, വടക്ക് മുറി പുള്ളിമാൻ ജംഗ്ഷൻ, അഹമ്മദ് മൻസിൽ സഫർ അഹമ്മദ് (48) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വവ്വാക്കാവിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പല തവണകളിലായി 35 ലക്ഷത്തോളം രൂപയും ഇയാൾ വാങ്ങിയതായി യുവതി ആരോപിക്കുന്നു.

യുവതി കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറിന്റെ കാര്യാലയത്തിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സഫർ അഹമ്മദിനെ പിടികൂടാനായത്. കരുനാഗപ്പള്ളി അസിസ്റ്റൻ്റ് കമ്മീഷണർ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സജി, സുരേഷ്കുമാർ, ഷാജിമോൻ, സിപിഒ ഹാഷിം എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.