അഞ്ചലില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം

Advertisement

അഞ്ചൽ: പനച്ച വിള ജംഗ്ഷനിലെ എസ്ബിഐ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തി തുറന്ന് മോഷണശ്രമം. ATM കൗണ്ടറിലെ പണം സൂക്ഷിക്കുന്ന ഭാഗത്തെ ഡോറിന്റെ പൂട്ട് അടിച്ചുപൊളിച്ച നിലയിലാണ് ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയാണ് അഞ്ചൽ പനച്ച വിള എസ് ബി ഐ ബാങ്കിന്റെ എടിഎം കൗണ്ടറിൽ മോഷണം ശ്രമം നടന്നത്.

വെള്ളിയാഴ്ച വൈകുന്നേരം പണം ലോഡ് ചെയ്തതിനു ശേഷം പിന്നീട് ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകുന്നേരം 4 മണിയ്ക്കാണ് എടിഎം കൗണ്ടറിൽ പണം ലോഡ് ചെയ്യാൻ എത്തിയത്. ഈ സമയമാണ് ATM കൗണ്ടർ പൊളിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പുലർച്ചെ ഹെൽമറ്റ് തരിച്ചെത്തിയ ഒരാൾ എടിഎം കൗണ്ടർ പൊളിക്കുന്നതിന്റെ സിസിടി ദൃശ്യം ലഭിച്ചത്. തുടർന്ന് ബാങ്ക് അധികൃതർ അഞ്ചൽ പോലീസിനെ വിവരം അറിയിക്കുകയും ചൊവ്വാഴ്ച രാവിലെ ഡോഗ് സ്കോഡ്, വിരലടയാള വിദഗ്ധരും അഞ്ചൽ പോലീസും  എടിഎം കൗണ്ടറിൽ എത്തി തെളിവെടുപ്പ് നടത്തി. എടിഎം കൗണ്ടറിലെ തുക എണ്ണി തിട്ടപ്പെടുത്തിയാലെ പണം അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

Advertisement