എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ബുധനാഴ്ച ശാസ്താംകോട്ടയിൽ ഉജ്ജ്വല വരവേൽപ്പ്

Advertisement

ശാസ്താംകോട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയപ്രതിരോധ യാത്രയ്ക്ക് ബുധനാഴ്ച ശാസതാംകോട്ടയിൽ സ്വീകരണം നൽകും. രാവിലെ പതിനൊന്നിന് ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്.ഇതിന് വേണ്ടി ഇവിടെ കൂറ്റൻ പന്തൽ സ്ഥാപിച്ചു.മറ്റ് ഒരുക്കങ്ങളും പൂർത്തിയായി.സിപിഎം കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ചത്തെ ആദ്യത്തെ സ്വീകരണ സ്ഥലമായ കൊട്ടാരക്കരയിൽ നിന്ന് വരുന്ന ജാഥയെ പുത്തൂർ പാങ്ങോട് വച്ച് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.അവിടെ നിന്ന് ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ ശാസ്താംകോട്ട മണ്ണണ്ണ മുക്കിലെത്തുന്ന ജാഥ ശാസ്താംകോട്ട ബൈപാസ് റോഡ് വഴി എസ്.ബി.റ്റിയ്ക്ക് സമീപം എത്തും.അവിടെ റെഡ് വാളണ്ടിയർ പരേഡോടു കൂടി സമ്മേന സ്ഥലത്ത് എത്തുകയും തുടർന്ന് സമ്മേളനം ആരംഭിക്കുകയും ചെയ്യും. ശാസ്താംകോട്ടയിലെ സമ്മേളനത്തിന് ശേഷം ചക്കുവള്ളി വഴി കരുനാഗപ്പള്ളിക്ക് പോകും.