കിണർ നിർമ്മാണത്തിനിടെ തൊഴിലാളി  കിണറ്റിൽ വീണു മരിച്ചു

Advertisement

ചാത്തന്നൂർ : കിണർ നിർമ്മാണ തൊഴിലാളി കിന്നർ നിർമ്മാണത്തിനിടെ  കിണറ്റിൽ വീണു മരിച്ചു. ചാത്തന്നൂർ ചിറക്കര പ്ലാവറക്കുന്ന് മഹിളാ നിവാസിൽ ശശി (62) യാണ് മരിച്ചത്.

ദേശീയ പാതയിൽ തട്ടാരു കോണം ജംഗ്ഷനും കാപ്പക്സ്  ജംഗ്ഷനുമിടയ്ക്കു പുതുതായി നിർമ്മിക്കുന്ന വീടിന്റെ  കിണർ കുഴിക്കുകയായിരുന്നു ശശിയും മറ്റു നാല് തൊഴിലാളികളും .  അറുപത്അടിയോളം താഴ്ചയിൽ കിണർ കുഴിച്ചശേഷം ശശി തിരികെ മുകളിലേയ്ക്ക് കയറുകയായിരുന്നു. മുകളിലെത്താറായപ്പോൾ ശരീരം കുഴയുകയും കാൽ വഴുതുകയും ചെയ്തു കിണറ്റിനുള്ളിലേയ്ക്ക് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നതൊഴിലാളികൾ ഉടൻ തന്നെ കിണറ്റിലിറങ്ങുകയും ശശിയെ കരയ്ക്ക് എത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

 മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ മഹിളാമണി. മക്കൾ: ശരത്, സുജിത്ത് . മരുമക്കൾ : ബെറ്റി, വിനീത ചാത്തന്നൂർ പോലീസ് കേസ്സെടുത്തു.

Advertisement