എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് കുന്നത്തൂരില്‍ ഉജ്ജ്വല വരവേൽപ്പ് നല്‍കി

Advertisement

ശാസ്താംകോട്ട: കേരളം നേടിയെടുത്ത വൈജ്ഞാനിക സമ്പത്തിനെ തകര്‍ക്കാന്‍ കേന്ദ്രവും പ്രതിപക്ഷവും ഒരുകൂട്ടം മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ബിഹാറും യുപിയും കേരളത്തില്‍ നിന്നും വികസനനേട്ടത്തില്‍ ഒരു പാട് പിന്നിലാണ്. ഇടതുപക്ഷമാണ് ഈ വികസനത്തിന് കാരണം. ജനകീയപ്രതിരോധ യാത്രയ്ക്ക് കുന്നത്തൂരിന്‍റെ ആസ്ഥാനമായ ശാസതാംകോട്ടയിൽ സ്വീകരണം നൽകി.

ശാസ്താംകോട്ടയെ ചെങ്കടലാക്കിയ പ്രകടനം നടന്നു ആയിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ ഗ്രൗണ്ടില്‍ ഇതിനായി കൂറ്റൻ പന്തൽ സ്ഥാപിച്ചു.മറ്റ് ഒരുക്കങ്ങളും പൂർത്തിയായിരുന്നു.സിപിഎം കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ചത്തെ ആദ്യത്തെ സ്വീകരണ സ്ഥലമായ കൊട്ടാരക്കരയിൽ നിന്ന് വരുന്ന ജാഥയെ പുത്തൂർ പാങ്ങോട് വച്ച് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു..അവിടെ നിന്ന് ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ ശാസ്താംകോട്ട മണ്ണണ്ണ മുക്കിലെത്തുന്ന ജാഥ ശാസ്താംകോട്ട ബൈപാസ് റോഡ് വഴി എസ്.ബി.റ്റിയ്ക്ക് സമീപം എത്തി.അവിടെ റെഡ് വാളണ്ടിയർ പരേഡോടു കൂടി സമ്മേന സ്ഥലത്ത് എത്തുകയും തുടർന്ന് സമ്മേളനം ആരംഭിക്കുകയും ചെയ്തു.കെ ടി ജലീല്‍,സിഎസ് സുജാത, എം സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.

കെ സോമപ്രസാദ്, ഡോ.പി.കെ.ഗോപന്‍,ടി ആര്‍ ശങ്കരപ്പിള്ള എന്നിവര്‍ നേതൃത്വം നല്‍കി

ശാസ്താംകോട്ടയിലെ സമ്മേളനത്തിന് ശേഷം കരുനാഗപ്പള്ളിക്ക് പോയി

Advertisement