പോരുവഴിയിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്

Advertisement

പോരുവഴി :പോരുവഴിയിൽ വീണ്ടും കാട്ടു പന്നിയുടെ ആക്രമണം.കർഷകന് സാരമായി പരിക്കേറ്റു.പോരുവഴി അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത് കുമാർ (45)നെ ആണ് പന്നി ആക്രമിച്ചത്.ഇടത് കൈപ്പത്തിയിലാണ് പരിക്കേറ്റത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോരുവഴി പഞ്ചായത്തിൽ ഏറെ നാളായി കാട്ടുപന്നിയുടെ ആക്രമണം തുടരുകയാണ്.നിരവധി പേരെ പന്നി ആക്രമിച്ചിട്ടുണ്ട്.കൃഷിനാശവും വ്യാപകമാണ്.

ഇതിനിടെ പഞ്ചായത്ത് മുന്‍കൈയെടുത്ത് വേട്ടക്കാരെ എത്തിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.