ശാസ്താംകോട്ട: ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ മുതൽ 18 വരെ വൈകിട്ട് 6.30 മുതൽ കളമെഴുത്തുംപാട്ടും.18 ന് രാത്രി 7.30 ന് ഗുരുതി. തന്ത്രി രമേശ് കുമാർ ഭട്ടതിരി കാർമികത്വം വഹിക്കും.19 ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 12.30ന് പുള്ളുവൻപാട്ട്, രാത്രി 7 ന് നൃത്തസന്ധ്യ.20ന് വൈകിട്ട് 6.45 ന് പൂമൂടൽ. 21 ന് രാത്രി 7 മുതൽ തിരുവാതിര, 7.30 ന് നൃത്തനൃത്യങ്ങൾ & തിരുവാതിര.22 ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, രാത്രി 7.30 ന് ഭക്തിഗാനമേള.
23 ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, 12.30ന് പുള്ളുവൻപാട്ട്, രാത്രി 8.30 മുതൽ നാടൻ പാട്ടും നാട്ടുകലകളും. 24 ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ, രാത്രി 7.30 മുതൽ നൃത്തസന്ധ്യ. മീനഭരണി ഉത്സവദിവസമായ 25 ന് രാവിലെ 9 മുതൽ കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം എന്നിവ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. 10 ന് അന്നദാനം, വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച, 6 ന് നാഗസ്വര കച്ചേരി, രാത്രി 7 ന് പുറത്തെഴുന്നള്ളിപ്പും കെട്ടുകാഴ്ച കാണലും, രാത്രി 10 മുതൽ സിനിമാ താരം ഐശ്വര്യ രാജീവിന്റെയും സംഘത്തിന്റെയും മെഗാ ഡാൻസ് മ്യൂസിക്കൽ ഈവന്റ്.