ചവറ. നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ജനത്തോടും ജനാധിപത്യത്തോടുമുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്ക് ചവറ മണ്ഡലം കമ്മി റ്റി ടൈറ്റാനിയം ജംക്ഷനിൽ നൽകിയ സ്വീകരണത്തിൽ പ്രസം ഗിക്കുകയായിരുന്നു. സഭയിൽ ജനാധിപത്യപരമായി പെരുമാ റാൻ പ്രതിപക്ഷത്തിന് സാധിക്കു ന്നില്ല. ഇന്ന് വാച്ച് ആൻഡ് വാർ
ഡുമാരെ തല്ലിയ സംഭവം നിസ്സാര മല്ല. കഴിഞ്ഞ ദിവസം നിയമസഭ യ്ക്കുള്ളിൽ സമാന്തര സഭ ചേർ ന്ന് മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി മാർ എന്നിങ്ങനെ വേഷം കെട്ടിയ ത് ഇനി അധികാരം ലഭിക്കില്ലെന്ന തിരിച്ചറിവിലാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി ടി.മനോഹ രൻ അധ്യക്ഷനായി. സി.എസ്. സുജാത, എം.സ്വരാജ്, മന്ത്രി കെ. എൻ.ബാലഗോപാൽ, ജെ.മേഴ്സി ക്കുട്ടിയമ്മ, കെ.രാജഗോപാൽ, ചി ന്ത ജെറോം, എസ്.സുദേവൻ,
ഡോ.സുജിത്ത് വിജയൻപിള്ള എം എൽഎ, ആർ.രവീന്ദ്രൻ, ജി.മുരളീ ധരൻ, പി.കെ.ഗോപാലകൃ ഷ്ണൻ, കെ.മോഹനക്കുട്ടൻ, എസ്.ജയൻ, വി.മധു, ആർ.രാമച ന്ദ്രൻ പിള്ള, കെ.എ.നിയാസ്, ആർ.സുരേന്ദ്രൻ, എം.വി.പ്രസാദ്, സി.രതീഷ്, പി.ആർ.രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പന്മന, ചവറ, തേവലക്കര, നീണ്ടകര, തെക്കുംഭാഗം, ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നും ആയിര ക്കണക്കിനു പ്രവർത്തകരാണ് സമ്മേളന നഗറിൽ എത്തിയത്.