മലനട (കൊല്ലം) : പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം വെള്ളിയാഴ്ച കൊടിയേറി 24 ന് മലക്കുട കെട്ടുകാഴ്ചയോടെ സമാപിക്കും.
ഇന്ന് രാവിലെ 5.15 ന് സ്വർണ്ണക്കൊടി ദർശനം, 5.30ന് സൂര്യപൊങ്കാല,8 ന് ഭാഗവതപാരായണം,10 മുതൽ കൊടിയേറ്റ് സദ്യ,വൈകിട്ട് 5.30ന് കൊടിക്കയർ സ്വീകരണം,രാത്രി 9 ന് തൃക്കൊടിയേറ്റ് ,10 ന് മേജർസെറ്റ് കഥകളി.ശനിയാഴ്ച രാവിലെ 8ന് ഭാഗവത പാരായണം, രാത്രി 7.30 മുതൽ നാടൻ പാട്ട്, രാത്രി 10.30 മുതൽ ഗാനമേള.
ഞായറാഴ്ച വൈകിട്ട് 4ന് മലക്കുട മഹാസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മലനട ദേവസ്വം പ്രസിഡൻ്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും.രാത്രി 7.30 മുതൽ സംഗീത സന്ധ്യ, 9.15 മുതൽ മോഹിനിയാട്ടം, രാത്രി 10 മുതൽ ഗാനമേള.
19 ന് വൈകിട്ട് 4 മുതൽ പ്രഥമ മലയപ്പുപ്പൻ പുരസ്ക്കാര സമർപ്പണ സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഞ്ചിയമ്മ പുരസ്ക്കാരം ഏറ്റുവാങ്ങും.രാത്രി 7.30 ന് തിരുവാതിര രാത്രി 8.30 മുതൽ നാടകം.21 ന് വൈകിട്ട് 4ന് യുവജന സമ്മേളനം ജില്ലാ കളക്ടർ അഫ്സാ ന പർവ്വീൺ ഉദ്ഘാടനം ചെയ്യും.മുൻ ഗതാഗത കമ്മീഷണർ ഋഷിരാജ് സിംഗ് മുഖ്യ പ്രഭാഷണം നടത്തും.രാത്രി 7.30 മുതൽ കോൽക്കളി തിരുവാതിര, നൃത്തനൃത്യങ്ങൾ. രാത്രി 9 മുതൽ ഗാനമേള.22 ന് വൈകിട്ട് 4ന് സാംസ്ക്കാരിക സമ്മേളനം മുൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിക്കും.പി.കെ കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തും.രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ,9 ന് ഗാനമേള.23ന് രാത്രി 7.30 ന് നൃത്തോത്സവം,10 ന് നൃത്തനാടകം.സമാപന ദിവസമായ 24 ന് രാവിലെ 5.15 മുതൽ സ്വർണക്കൊടി ദർശനം,വൈകിട്ട് 3ന് ഭഗവതി എഴുന്നളളത്ത്, 3.30 ന് കച്ചകെട്ട്,4 ന്
പ്രശസ്തമായ മലക്കുട എഴുന്നളളത്തും കെട്ടുകാഴ്ചയും ,രാത്രി 8 ന് തൂക്കം,10 ന് ചലച്ചിത്ര താരങ്ങളും പിന്നണി താരങ്ങളും അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ – മാമാങ്കം,12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.