കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് മുറിയിൽ ആയിരം തൈങ്ങ് വട്ടക്കായലിൻ്റെ വടക്കുവശത്തുള്ള കണ്ടൽകാടുകൾക്ക് ഇടയിൽ നിന്നും 35 ലിറ്റർ വീതം കൊളളുന്ന ആറ് വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്ക് കന്നാസുകളിലായി ചാരായം വാറ്റാൻ പകപ്പെടുത്തിയ കോട ഒതുക്കം ചെയ്യ്ത് വച്ചിരുന്നത് കരുനാഗപ്പള്ളി അസിസ്റ്റൻ്റ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഡി.എസ് മനോജ് കുമാറിൻ്റെ നേത്യത്വത്തിലുളള എക്സൈസ് സംഘം കണ്ടെത്തി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസറുമാരായ വൈ. സജികുമാർ, എസ്.ആർ ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസാർമാരായ പി.ജോൺ, ജി. അഭിലാഷ് എന്നിവർ പങ്കെടുത്തു.