ശാസ്താംകോട്ട:എട്ടുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേരെ കാട്ടുപന്നി ആക്രമിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി സ്വദേശികളായ സ്മിതാ ഭവനത്തിൽ ചെല്ലപ്പൻ പിള്ള (67), ആര്യ ഭവനത്തിൽ രവി (55), പോരുവഴി ഒൻപതാം വാർഡിൽ ചാങ്ങയിൽക്കാവ് വിജീഷ് ഭവനത്തിൽ സിദ്ധ (8) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ചെല്ലപ്പൻ പിളള, രവി എന്നിവർക്ക് മുഖത്തും കാൽമുട്ടിനുമാണ് പരിക്ക്. ടൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വൈകിട്ട് ആറിന് കോയിപ്പുറത്തുവെച്ച് സിദ്ധയെ ഇടിച്ചിട്ടശേഷം പന്നി ഓടി മറഞ്ഞു. തുടർന്ന് മൂന്നുപേരെയു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രവിയെയും ചെല്ലപ്പൻ പിള്ളയെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു