കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കുടുംബസംഗമം നടന്നു

Advertisement

ശാസ്താംകോട്ട.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കുടുംബസംഗമം 2023 ടി. നസറുദീന്‍ നഗറില്‍ നടന്നു

ഘോഷയാത്ര, സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം , പ്രതിഭകളെ ആദരിക്കല്‍ , വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, ലഹരി വിരുദ്ധ സന്ദേശ ക്ലാസ് , വ്യാപാരി മരണപ്പെട്ടാല്‍ കുടുംബത്തിന് 10 ലക്ഷം രൂപാ ധനസഹായം നല്‍കുന്ന സ്‌നേഹ സ്പര്‍ശം കുടുംബ സുരക്ഷാ പദ്ധതി പ്രഖ്യാപനം, സമ്മാനങ്ങള്‍ ലഹരി പുരാണം ലഘുനാടകം, സ്‌നേഹവിരുന്ന് തുടങ്ങിയ പരിപാടികളോടെ നടത്തപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കുടുംബ സംഗമം 2023 സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു

അശാസ്ത്രീയമായ ഹെല്‍ത്ത് കാര്‍ഡ് നിയമങ്ങള്‍ ഒഴിവാക്കുക ,വര്‍ഷംതോറും അന്യായ നിരക്കിലുള്ള കെട്ടിട നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക ,വെട്ടിക്കുറച്ച വ്യാപാരി ക്ഷേമ പെന്‍ഷന്‍ പുന:സ്ഥാപിക്കുക .
തുടങ്ങി സംഘടന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുളള 9 ഇന ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഇല്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ തുടര്‍ സമരങ്ങള്‍ നടത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു .

സംസ്ഥാന ട്രഷറര്‍ എസ്.ദേവരാജന്‍ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ,
വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദാ നാസര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ശാസ്താംകോട്ട ഡി വൈ എസ് പി എസ്.ഷരീഫ് ലഹരി വിരുദ്ധ സന്ദേശം നടത്തി .
ജോജോ കെ. എബ്രഹാം, കെ.ജെ. മേനോന്‍ , ആര്‍. വിജയന്‍ പിള്ള , ഡി. വാവാച്ചന്‍ , എഫ്. ആന്റണി പാസ്റ്റര്‍, എ.നിസാം, ജീ.കെ.രേണുകുമാര്‍ , കെ.ജി. പുരുഷോത്തമന്‍ , അബ്ദുല്‍ ജബ്ബാര്‍ , സജ്ഞയ് പണിക്കര്‍ , വി.സുരേഷ് കുമാര്‍ , നിസാം മൂലത്തറ എന്നിവര്‍ സംസാരിച്ചു.

Advertisement