മലനട ക്ഷേത്രത്തിലെ
താൽക്കാലിക ജീവനക്കാരെ മർദ്ദിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട : പോരുവഴി പെരുവിരുത്തി മലനടയിൽ കെട്ടിട വരാന്തയിൽ കിടന്നുറങ്ങിയ താൽകാലിക ജീവനക്കാരനെ നാലംഗസംഘം മർദിച്ചതായി പരാതി.ശൗചാലയം നോക്കുന്ന ആളിനെ അടിച്ചോടിച്ച സംഘം ക്ഷേത്രം ഓഫീസിൽ കയറി ഭീഷണി മുഴക്കുകയും ജീവനക്കാരേയും ഭരണസമിതി അംഗത്തെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതി ഉയർന്നു. താത്കാലിക ജീവനക്കാരൻ പോരുവഴി വടക്കേമുറി പാലവിളയിൽ വിജയനാ(63) മർദനമേറ്റത്.
ശനിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ സംഘം നാല് മണിയോടെ സമീപത്തെ ശൗചാലയത്തിലെത്തുകയും വൃത്തിയില്ല എന്നു പറഞ്ഞു കൊണ്ട് ശൗചാലയം നോക്കുന്ന ആളിനോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ശൗചാലയത്തിൽ നിന്നും
അടിച്ചോടിക്കുകയായിരുന്നു.തുടർന്ന് ഇവർ ക്ഷേത്ര ഭരണ സമിതി ഓഫീസിൽ എത്തുകയും അവിടെ ഉറങ്ങുകയായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.പുറത്തിറങ്ങിയ സംഘം വരാന്തയിൽ നിൽക്കുകയായിരുന്ന ഭരണസമിതി അംഗത്തിനു നേരേ തട്ടിക്കയറുകയും ചെയ്തു.ഇവിടെനിന്നും പുറത്തിറങ്ങിയ അക്രമികൾ സമീപത്തെ കെട്ടിടത്തിന്റെ തിണ്ണയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിജയനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന് വിജയൻ നൽകിയ പരാതിയിൽ പറയുന്നു.പരിക്കേറ്റ വിജയൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽനിന്ന് അക്രമത്തിന്റെയും സംഘത്തിൽ ഉണ്ടായിരുന്നവരുടെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ക്ഷേത്ര ഭരണസമിതിയും വിജയനും ശൂരനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement