ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തിരുഉത്സവത്തിന് കൊടിയേറി

Advertisement

 കൊട്ടിയം: ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് കൊടിയേറി, 26ന് അവസാനിക്കും.ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്തിൽ വിഷ്ണു നബൂതിരിയാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.  നാളെ 

 ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 7ന് ആത്മീയപ്രഭാഷണം.21ന് വള്ളിയമ്പലത്തിന് മുന്നിൽ പൊങ്കാല,12ന് അന്നദാനം, രാത്രി 9ന് സംഗീതസന്ധ്യ.22ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ.23ന് രാവിലെ 10ന് ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 9ന് കഥകളി.24ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ 11.30ന് ആനവാൽപിടി തുടർന്ന് മഹാപ്രസാദ ഊട്ട്, രാത്രി 8ന് താലപ്പോലി മഹോത്സവം.25ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം തുടർന്ന് അന്നദാനം,7.45ന് ആത്മീയപ്രഭാഷണം,9ന് പള്ളിവേട്ട,26ന് രാവിലെ 7.30ന് കഞ്ഞിസദ്യ, വൈകുന്നേരം 4ന് തിരുആറാട്ട് 4.30ന് ചാക്യാർകൂത്ത് തുടർന്ന് തൃക്കൊടിയിറക്ക്, രാത്രി 8.30ന് ഡാൻസ് ഷോ.

Advertisement