യുഡിഎഫ് ഭരിക്കുന്ന പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

Advertisement

പോരുവഴി. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഗുണ്ടായിസത്തിനും കൃഷി വിളകൾ നശിപ്പിച്ചതിനുമെതിരേ പോരുവഴി കിഴക്ക്, പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാർ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ഭരിക്കുന്ന പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് ഇതിനോടകം നിരവധി സമരങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.പ്രസിഡന്റ് പദവിയിലിരുന്നു കൊണ്ട് കോൺഗ്രസുകാരെ വേട്ടയാടുന്ന നയമാണ് സ്വീകരിക്കുന്നതെന്നാണ് പൊതുവേയുള്ള വിമർശനം.ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതെന്നും ഇനിയുമിത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും നേതാക്കൾ പറയുന്നു.സദാശിവൻ പിള്ള,കിണറുവിള നാസർ, പി.കെ രവി,സുബേർ പുത്തൻപുര,അമ്പലത്തും ഭാഗം രാജൻ ഉൾപ്പെടെ നിരവധി നേതാക്കൾ സംസാരിച്ചു.

Advertisement