ശാസ്താംകോട്ട : കോൺഗ്രസ്സ് ജീവനും രക്തവും നൽകി വിദേശ ശക്തികളിൽ നിന്നും സ്വതന്ത്രമാക്കി വളർത്തിയ ഭാരതരാജ്യത്തെ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കുവാനും ഫാസിസ്റ്റ് രാജ്യമായി വളർത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി സെക്രട്ടറി പി.വിശ്വനാഥ പെരുമാൾ പറഞ്ഞു.ഇത്തരം പ്രവണതകളിൽ നിന്നും ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തെ വീണ്ടെടുക്കുവാനുള്ള പ്രയത്നമാണ്
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസിസിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി കല്ല്കടവിൽ നിന്നും ഐസിഎസ് ജംഗ്ഷനിലേക്ക് നടത്തിയ “ഹാഥ് സേ ഹാഥ് “ജോഡോ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുൻ എം.പി കൂടിയായ വിശ്വനാഥ പെരുമാൾ.ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പി,ജനറൽ സെക്രട്ടറിമാരായ എം.എം നസീർ,പഴകുളം മധു, എഐസിസി അംഗം ബിന്ദുകൃഷ്ണ, കെപിസിസി സെക്രട്ടറി ആർ.രാജശേഖരൻ,കെപിസിസി അംഗം എം.വി ശശികുമാരൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ,ബി.ത്രിദീപ്കുമാർ,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,
പി.നൂർദീൻ കുട്ടി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തുണ്ടിൽ നൗഷാദ്, പി.എം.സെയ്ദ്,സുധീർ ജേക്കബ്,ഗോകുലം അനിൽ ,വിദ്യാരംഭം ജയകുമാർ,സിജുകോശി വൈദ്യൻ,വി.വേണുഗോപാലകുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
( Photo:മൈനാഗപ്പള്ളി കല്ലുകടവിൽ നിന്നും ഐസിഎസ് ജംഗ്ഷനിലേക്ക് എഐസിസി സെക്രട്ടറി പി.വിശ്വനാഥ
പെരുമാൾ നയിച്ച “ഹാഥ് സേ ഹാഥ്”ജോഡോ പദയാത്ര