പാരിപ്പള്ളി. പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വിലവൂര്‍ക്കോണം, ശിവമന്ദിരത്തില്‍ സഹദേവന്‍ മകന്‍ രാധാകൃഷ്ണന്‍(53) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വിലവൂര്‍ക്കോണം സ്വദേശിയായ സ്ത്രീയെ ആണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ സഹോദരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സ്ത്രീയെ ഇയാള്‍ പൊതുനിരത്തില്‍ വച്ച് തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയും കൈയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്തത്. കൈകളിലും വാരിയെല്ലിനും പരിക്കേറ്റ് തറയില്‍ കിടന്ന സ്ത്രീയെ ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അല്‍ജബാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സജിത്ത് സജീവ്, സാബുലാല്‍, സിപിഓ സുഭാഷ്, സുജിത്ത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.