ശാസ്താംകോട്ട : മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 4.30ന് പഞ്ചവാദ്യംഎന്നിവയ്ക്കു ശേഷം വൈകിട്ട് ഏഴിന് കൊടിയേറ്റും വിളക്കും. തന്ത്രി ജാതവേദര് കേശവര് ഭട്ടതിരിപ്പാട്, രമേശ്കുമാർ ഭട്ടതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു. രാത്രി എട്ടിന് കൊടിക്കീഴിൽ പറ, 8.30 ന് കഥകളി കഥ-സന്താനഗോപാലം.
എല്ലാ ദിവസവും രാവിലെ മുതൽ കൊടിക്കീഴിൽ നി റപറസമർപ്പണം, രാവിലെയും വൈകിട്ടും ശ്രീഭൂത ബലിയും വിളക്കും ഉണ്ടായിരിക്കും. 21 ന് രാത്രി 7 ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ ആധ്യാത്മിക പ്രഭാഷണം, രാത്രി ഒൻപതിന് മാജിക് ഷോ, 10.30-ന് ഗാനമേള. 22-ന് രാവിലെ ഒൻപതിന് സർപ്പക്കാവിൽ നൂറും പാലും, രാത്രി ഒൻപതിന് നാടൻപാട്ട് 23-ന് രാത്രി എട്ടിന് നൃത്ത നാടകം. 24-ന് രാവിലെ ഒൻപതിന് ഉത്സവബലി, ഉത്സവബലിദർശനം, രാത്രി 7.30-ന് നൃത്തം. 25-ന് രാത്രി 7.30 ന് കഥകളി. കഥ സന്താനഗോപാലം 26-ന് വൈകിട്ട് അഞ്ചിന് നേർച്ച ആന എഴുന്നള്ളത്ത്, ആറിന് സംഗീത സദസ്, രാത്രി ഒൻപതിന് പള്ളിവേട്ട എഴുന്നള്ളത്തും വിളക്കും. തിരു ഉത്സവ ദിവസമായ 22-ന് രാവിലെ ഏഴിന് വിളക്കും കൊടിയിറക്കും. വൈകിട്ട് മൂന്നിന് ആറാട്ട് എഴുന്നള്ളത്തും കെട്ടുകാഴ്ചയും, രാത്രി
ഏഴ് മുതൽ സംഗീത സദസ്, 10 ന് ഗാനമേള.