അഞ്ചാലുമ്മൂട്ടിൽ നഗരസഭ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചു, വിഡിയോ

Advertisement

കൊല്ലം. അഞ്ചാലുമ്മൂട്ടിൽ നഗര സഭ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചു.
ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് നിന്ന് തീ കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു.4 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിനുള്ളില്‍ ശേഖരിച്ചിരുന്ന പ്ളാസ്റ്റിക് കത്തിക്കയറിയത് തീപിടിച്ച് കറുത്തപുക ഉയര്‍ന്നതോടെ വലിയ പരിഭ്രാന്തിയാണ് പരന്നത്. കടുത്ത ദുര്‍ഗന്ധവും ഉയര്‍ന്നു. സമീപവാസികള്‍ക്ക് ശ്വാസം മുട്ടലുണ്ടായി.

തീ കത്തിയതാണ് കത്തിച്ചതാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.