ശാസ്താംകോട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ ഏഴ്സ് കൌൺസിൽ മൈനാഗപ്പള്ളി യൂണിറ്റ് രൂപീകരണയോഗം മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ശ്രീ കെ പ്രെസന്നകുമാറിന്റെ അധ്യക്ഷതയിൽ കൂടി.ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.ബി. വിജയമ്മ, ജില്ലാ ട്രഷറ ർ മോഹനൻ, സി. മോഹനൻ, ബി. സരോജക്ഷൻ പിള്ള,ഹനീഫ,സിപിഐ നേതാക്കളായ എസ്. അജയൻ, രെഞ്ചു, കൃഷ്ണകുമാർ,മദനമോഹനൻ എന്നിവർ പ്രസംഗിച്ചു.ഡി. ശിവപ്രസാദ് (പ്രസി.),ലക്ഷ്മിക്കുട്ടി, എം. എ. സലീം (വൈസ്. പ്ര.)എ. രാമചന്ദ്രൻപിള്ള (സെക്രട്ടറി ), വി. കെ. പ്രസന്നകുമാർ, ഐ. റഷീദ് (ജോയിന്റ് സെക്രട്ടറി ), കെ. ബി. മോഹനൻപിള്ള (ഖജൻജി )എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പെൻഷൻ പരിഷ്കരണ -ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിക്കുക, മെഡിസപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കേരളത്തോട് ഉള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എപ്രിൽ 3 നു ജില്ലാ ട്രെഷറിക്ക് മുന്നിൽ നടക്കുന്ന കൂട്ട ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മൈനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പബ്ലിക് മാർകറ്റിൽ പണികഴിപ്പിച്ചിട്ടുള്ള ഓവർ ഹെഡ് ടാങ്ക് എത്രയും വേഗം കമ്മീഷൻ ചെയ്യണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.