ശാസ്താംകോട്ട.വനദിനത്തോടനുബന്ധിച്ച് കെഎസ്എം ഡി ബി കോളേജ് സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹകരണത്തോടെ വന ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധയിനം ഔഷധസസ്യങ്ങൾ വിദ്യാർത്ഥികൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിചയപ്പെടുത്തി.
കുറുന്തോട്ടി പനിക്കൂർക്ക, ആടലോടകം, ആര്യവേപ്പ്,അമൃത്, എരുക്ക്, അശോകം, തുടങ്ങി നിരവധി ഇനം ഔഷധ സസ്യങ്ങൾ പ്രദർശനത്തിൽ ഇടം പിടിച്ചു. ഇവയുടെ ഗുണങ്ങളും, രോഗശമനങ്ങൾക്ക് ഏതുവിധത്തിൽ പ്രയോജനപ്പെടുമെന്നും വിദ്യാർത്ഥികൾക്ക് വിവരിച്ച് നൽകി. വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും ചടങ്ങിൽ ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തി.
ബോട്ടണി വിഭാഗം മേധാവി ഗീതാ കൃഷ്ണൻ നായർ.പി അധ്യക്ഷത വഹിച്ചു. ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കോഡിനേറ്റർ എസ് ആർ ധന്യ സ്വാഗതം ആശംസിച്ചു. വന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കായൽ കൂട്ടായ്മ കൺവീനർ എസ് ദിലീപ് കുമാർ വനദിന സന്ദേശംനൽകി. സിഡിഎസ് ചെയർപേഴ്സൺ ജയശ്രീ,ഭൂ മിത്ര സേനാ ക്ലബ് കോഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ, മീനുദർശന,ഷെറീന, ബോട്ടണി അസോസിയേഷൻ സെക്രട്ടറി ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു.