കഞ്ചാവ് മയക്കുമരുന്ന് ഗുണ്ടാ നേതാവും സംഘവും പോലീസ് പിടിയിൽ 

Advertisement

കൊട്ടാരക്കര : കൊട്ടാരക്കര യിലെ വിവിധ ഭാഗങ്ങളിലായി  വൻതോതിൽ  കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നെന്ന രഹസ്യ വിവരം   കൊല്ലം റൂറൽ ജില്ലാ അഡിഷണൽ എസ്. പി  ജെ സന്തോഷ് കുമാറിന്  ലഭിച്ച  രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ വാഹന പരിശോധനയിൽ റൂറൽ ജില്ലയിലെ കുപ്രസിദ്ധരായ നിരവധി തവണ  പോലീസ് പിടികൂടിയതുമായ  രണ്ട് കുറ്റവാളികൾ അടക്കം മൂന്നുപേർ മൂന്ന് കിലോ  750 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായി.   കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ  അരുൺ അജിത്ത് (25),കൊട്ടാരക്കരയിൽ നടന്ന  ആംബുലൻസ് മാഫിയ  സംഘർഷങ്ങളിൽ പ്രധാന പ്രതി

വിളക്കുടി ആവണീശ്വരം   ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ  ചക്കുപാറ വിഷ്ണു (27)  ,  ആവണീശ്വരം ചക്കുപ്പാറ കോളനിയിൽ പുത്തൻവീട്ടിൽ  ഗോകുൽ (18)  എന്നിവരാണ് അറസ്റ്റിലായത്. ചക്കുപാറ വിഷ്ണു കാപ്പ നിയമപ്രകാരം 6 മാസത്തോളം ജയിൽ ശിക്ഷ  ലഭിച്ചു പുറത്തിറങ്ങിയത്  മൂന്നു മാസം മുൻപാണ്. ഇയാൾ കുന്നിക്കോട്, കൊട്ടാരക്കര , പുനലൂർ, കോട്ടയം ജില്ലയിലെ പാല പോലീസ് സ്റ്റേഷനുകളിൽ  കൊലപാതകം,
കൊലപാതകം, കുറ്റകരമായ നരഹത്യ ശ്രമം, കൂട്ടക്കവർച്ച, റോബറി, കള്ളനോട്ടു ,തോക്ക് ചൂണ്ടി ഭീഷണി, കഞ്ചാവ്, മയക്കു മരുന്ന്  അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്   ഡി വൈ എഫ് ഐ നേതാവായ    അരുൺ അജിത്ത് പുത്തൂർ, കൊട്ടാരക്കര, ആലുവ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, റോബറി കേസുകളിൽ പ്രതിയായിട്ടുള്ള ആളുമാണ് . അരുൺ അജിത്  കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിന്റെ പ്രധാനികളാണ്. ഇവരെ പിടികൂടുന്നതിനായി കൊട്ടാരക്കര ഡി.വൈ.എസ്.പി ജി ഡി വിജയകുമാർ, കൊല്ലം റൂറൽ ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം. എം ജോസ്  എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ  സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ്  കണ്ടെത്തിയിരുന്നു.

ഇവർ കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചു വാഹന പരിശോധനയ്ക്കിടെ ഇവരെ തടഞ്ഞപ്പോൾ  പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിക്കും വഴി കൊട്ടാരക്കര സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് വി. എസ് ന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. സ്പെഷ്യൽ ബ്രഞ്ച് സബ് ഇൻസ്പെക്ടർ ദീപു കെ.എസ് ,  കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ  ബാലാജി. എസ്  കുറുപ്പ്, സുദർശനൻ, എ.എസ്. ഐ  ജിജിമോൾ, സി.പി.ഒ  മാരായ സലിൽ, ഷിബു കൃഷ്ണൻ, നഹാസ്, സഹിൽ, ജയേഷ്, അജിത്ത്, കിരൺ, അഭി സലാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement