പാരിപ്പള്ളി മെഡിക്കൽ കോളജില്‍ പിജി ഡോക്ടർമാരും, ഹൗസ് സർജന്മാരും സമരത്തില്‍

Advertisement

കൊല്ലം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാരും, ഹൗസ് സർജന്മാരും അനിശ്ചിതകാല സമരത്തിലേക്ക്.ഇന്ന് മുതൽ അനിശ്ചിതകാല സമരം. എല്ലാത്തരം ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും

സ്റ്റൈപ്പൻ്റ് മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സമരം. പിജി ഡോക്ടേഴ്സിന് 5 മാസത്തെ സ്റ്റൈപ്പൻ്റ് ലഭിക്കാനുണ്ട്

ഹൗസ് സർജന്മാർക്ക് സ്റ്റൈപൻ്റ്റ് മുടങ്ങുന്നത് സ്ഥിരം സംഭവമെന്നും ഡോക്ടര്‍മാര്‍. സ്റ്റൈപ്പൻ്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥ. സ്റ്റൈപ്പൻ്റ് ലഭ്യമാക്കാൻ പല തവണ സർക്കാരിന് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. സമരത്തിന്‍റെ ഭാഗമായി ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും സംഘടിപ്പിക്കും

Advertisement