വേനൽ ചൂടിൽ പ്രത്യാശയുടെ കുളിര്‍മ്മ പകര്‍ന്ന് ഗ്രാമ പഞ്ചായത്തും വാർഡ് 16 ലെ തൊഴിലുറപ്പ് തൊഴിലാളികളും,
മൈനാഗപ്പള്ളി. പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ തകിടം മറിഞ്ഞു ജീവജാലങ്ങളുടെ നില നിൽപ് തന്നെ അപകടവസ്ഥയിലായിരിക്കുന്ന കാലത്ത് വെന്തെരിയുന്ന പ്രകൃതിക്കു പ്രത്യാശ പകർന്നു കൊണ്ട് ആവാസ വ്യവസ്ഥയിലെ നിറമുള്ള പച്ചപ്പുകളിൽ തെളിനീരുറവകള്‍ കുത്തുന്നു. മൈനാഗപ്പള്ളിയിലെ 16ആം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി 1000 കുളങ്ങൾ നാടിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തു വാർഡ് 16 ലെ മനിലാകുമാരി എന്ന ഗുണഭോക്താവിന് നിർമിച്ച കാർഷിക കുളം ഉദ്ഘാടനം
വാർഡ് മെമ്പർ ശ്രീമതി ബിജികുമാരിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പിഎം സെയ്ദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ ആയ ഷാജി ചിറക്കുമേൽ, ഷീബ സിജു, ഗ്രാമപഞ്ചായത്തു അംഗങ്ങൾ ആയ ജലജ രാജേന്ദ്രൻ, ഉഷാകുമാരി, റാഫിയ നവാസ്, അഡ്വ: അനിത അനീഷ്, ലാലി ബാബു, വർഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ, അനന്ദു ഭാസി, ബിജു കുമാർ, അജി ശ്രീക്കുട്ടൻ, ഷഹബാനത്. , MGNREGS ജില്ലാ തല ഉദ്യോഗസ്ഥ ശ്രീമതി. മീനാംബിക, ബ്ലോക്ക് AE സജീഷ്,V. E. O മാർ,MGNREGS ഉദ്യോഗസ്ഥർ, വാർഡ് തല VMC അംഗങ്ങൾ,മേറ്റ്‌മാർ, ആശാ വർക്കർ, CDS ചെയർപേഴ്സൺ, CDS, ADS അംഗങ്ങൾ, ഫിഷറീസ് കോഓർഡിനേറ്റർതൊഴിലുറപ്പു തൊഴിലാളികൾ, എന്നിവർ പങ്കെടുത്തു.... ഗ്രാമപഞ്ചായത്തു സെക്രട്ടറി E. ഷാനവാസ് നന്ദി പറഞ്ഞു .