ലോട്ടറിത്തട്ടില്‍ നിന്നും സമ്മാനമടിച്ചതെന്ന പേരില്‍ വ്യാജ ലോട്ടറി നല്‍കി പണം തട്ടി

Advertisement

ശാസ്താംകോട്ട. വേങ്ങയില്‍ ലോട്ടറിത്തട്ടില്‍ നിന്നും സമ്മാനമടിച്ചതെന്ന പേരില്‍ വ്യാജ ലോട്ടറി നല്‍കി പണം തട്ടി.ശാസ്താംകോട്ട ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് വടക്കുഭാഗം വേങ്ങ കൊയ് വേലില്‍ ഗീതാകുമാരിയുടെ ലോട്ടറി ത്തട്ടിലാണ്ഇന്നലെ സമ്മാനമടിച്ചുവെന്ന് പറഞ്ഞ് ലോട്ടറിയുമായി ഒരാളെത്തിയത്. 5000 രൂപ സമ്മാനമടിച്ചതായി റിസള്‍ട്ട് നോക്കിയപ്പോള്‍ മനസിലായി. പണ മില്ലെന്ന് പറഞ്ഞപ്പോള്‍ അല്‍പം കുറഞ്ഞാലും വേണ്ടില്ലെന്ന് പറഞ്ഞു. ഇതോടെ അടുത്ത കടകളില്‍ നിന്നും മറ്റും വാങ്ങി ലോട്ടറി വില്‍പ്പനക്കാരി 4800രൂപ ഇയാള്‍ക്കു നല്‍കി.

ഇത് ഭരണിക്കാവിലെ പ്രധാന ലോട്ടറി ഓഫീസില്‍ കാട്ടിയപ്പോഴാണ് വ്യാജനെന്നു സംശയമുണ്ടായത്. അവര്‍ പ്രധാന ഓഫീസിലെത്തിച്ചോള്‍ വ്യാജനാണെന്ന് ഉറപ്പായി. ഗീതാകുമാരി പൊലീസില്‍ പരാതി നല്‍കി. ബൈക്കിലെത്തിയ ആളിന് 45 വയസ് പ്രായം വരും. സിസിടിവിയെ ആശ്രയിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisement